Follow us:-

Department Profile

ഭാരതത്തിന്റെ ആദ്ധ്യാത്മിക ആചാര്യനായ ശ്രീ ശങ്കരാചാര്യരുടെ നാമധേയത്തിൽ 1967 ൽ സ്ഥാപിതമായ ശ്രീ ശങ്കര വിദ്യാപീഠം കോളേജിലെ ഉപഭാഷാ പഠനമായാണ് മലയാളം, സംസ്കൃതം എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. കോളേജിലെ വിവിധ ബിരുദപഠന വിഭാഗങ്ങളിൽ ചേരുന്ന പകുതിയിലധികം വിദ്യാർത്ഥികളും ഉപഭാഷയായി മലയാളവും സംസ്കൃതവും തെരഞ്ഞെടുക്കുന്നു. ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നത് നന്നായി ആശയ വിനിമയം നടത്തുവാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു. മാത്രമല്ല, മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ പദവി കൈവന്നതോടെ ആഗോള തലത്തിൽ തന്നെ പഠനത്തിൽ പുതിയ അഭിരുചിയും താല്പര്യവും ഉണ്ടാക്കിയെടുക്കുവാൻ സഹായകമായിട്ടുണ്ട്. 'ഭാഷ കയ്യിലുണ്ടെങ്കിൽ തൊഴിൽ നിങ്ങളെ തേടി വരും' എന്ന പറച്ചിലിനെ അന്വർത്ഥമാക്കുംവിധം പഠിതാക്കളുടെ എഴുത്തും വായനയും വർദ്ധിപ്പിക്കുകയും ഭാഷയോടുള്ള അഭിനിവേശവും നൈപുണിയും ഉണ്ടാക്കി കൊടുക്കുകയുമാണ് ഭാഷാപഠനം ലക്ഷ്യമാക്കുന്നത്.