Follow us:-

എസ്.എസ്.വി.കോളേജ് കാന്റീൻ
 കോളേജ് കാന്റീനുകളും മറ്റ് ഭക്ഷണ സേവനങ്ങളും വിദ്യാഭ്യാസ പദ്ധതിയുടെ പ്രധാന ഉറവിടങ്ങളാണ്. വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഭക്ഷണം നൽകുന്നതിലും കോളേജ്, പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമായും നിലനിർത്തുന്നതിൽ കാന്റീന് ഒരു പ്രധാന പങ്കുണ്ട്. ശരിയായ സാനിറ്ററി സാഹചര്യങ്ങളോടെയും മായം കലർന്ന ഭക്ഷണം തടയുന്നതിലൂടെയും  കോളേജ് കാന്റീൻ വലിയ പങ്കുവഹിക്കുന്നു. ഭക്ഷ്യജന്യ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കാന്റീനിന്റെയും ഭക്ഷണ സേവനത്തിന്റെയും ലക്ഷ്യം.  കോളേജിന്റെ തുടക്കം മുതൽ തന്നെ കോളേജ് ക്യാന്റീൻ കാര്യക്ഷമമായി  പ്രവർത്തിക്കുന്നുണ്ട്. കോളേജ് ക്യാമ്പസ്സിനുള്ളിലാണ് കാന്റീനും സ്ഥിതി ചെയ്യുന്നത്. ഹോസ്റ്റലർമാർക്കും ഡേ - സ്‌കോളർമാർക്കും ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പു വരുത്തിയാണ് ഭക്ഷണം നൽകുന്നത്.
 
ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് രാവിലത്തെ ഭക്ഷണവും തുടർന്ന് ഉച്ചഭക്ഷണം നൽകുന്നു. കൂടാതെ വൈകുന്നേരത്തെ ചായയ്ക്കും ലഘുഭക്ഷണത്തിനുമായി കാന്റീൻ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.  നിലവിൽ കോളേജിലെ വനിതാ ഹോസ്റ്റലിലെ നൂറിലധികം വരുന്ന വിദ്യാർത്ഥികൾക്ക് ആവശ്യാനുസരണം ഭക്ഷണം, കോഫി, വൈകുന്നേരത്തെ ചായ/കാപ്പി/ ചെറുകടികൾ എന്നിവയും നൽകുന്നുണ്ട്.
 
കോളേജ് അഡ്മിനിസ്‌ട്രേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കാന്റീനിന്റെ നടത്തിപ്പ്. ലഭ്യമായതും അനുയോജ്യവുമായ കരാറിൻ പ്രകാരം കാന്റീൻ കരാറുകാരനെ വർഷംതോറും തിരഞ്ഞെടുക്കുന്നു. ഫുഡ് സർവീസ്, മാനേജ്‌മെന്റിൽ / കോളേജ് ജീവനക്കാരിൽ നല്ല പരിചയസമ്പന്നനായ വ്യക്തി, പരിസരവാസി എന്നീ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാണ് കാന്റീൻ നടത്തിപ്പിന് കരാർ നൽകുന്നത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും കോളേജിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കോളേജ് കാന്റീനിന്റെ പ്രയോജനം ലഭിക്കുന്നു.  
 
കോളേജ് മാനേജ്മെന്റ് / പ്രിൻസിപ്പാൾ മെനു ആസൂത്രണം ചെയ്യുകയും കരാറുകാരന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. കാന്റീനിന്റെ കരാർ എല്ലാ വർഷവും പുതുക്കുന്ന വിധത്തിലാണ് സേവനം ലഭിക്കുന്നത്.  കാന്റീനിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി മീറ്റിംഗുകളും മറ്റും സംഘടിപ്പിക്കാറുണ്ട്. ഭക്ഷ്യ വ്യാപാരത്തിന്റെ വർദ്ധനവ്, ഉപഭോക്തൃ ആവശ്യം, ഭൗതിക സജ്ജീകരണം, സാനിറ്ററി സാഹചര്യങ്ങൾ എന്നിവയും മൂല്യനിർണ്ണയ വേളയിൽ ചർച്ച ചെയ്യുന്നു. കൂടാതെ വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരുടെ നിർദ്ദേശങ്ങൾ, പരാതികൾ, പ്രശ്നങ്ങൾ എന്നിവയും കാന്റീൻ ലക്ഷ്യമിടുന്നു.
 
ക്യാമ്പസിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്കരണ പ്ലാന്റ് വഴിയാണ് കാന്റീനിലെ മാലിന്യ വിനിയോഗം കാര്യക്ഷമമായി നടക്കുന്നത്. കാന്റീനിന് സമീപം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ പ്ലാന്റ് വഴി  മാലിന്യങ്ങൾ വളമാക്കി മാറ്റുകയും ഉൽപ്പാദിപ്പിക്കുന്ന വാതകം പാചകത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. കാന്റീനും പരിസരവും എപ്പോഴും വൃത്തിയായും സൂക്ഷിച്ചിരിക്കുന്നു. പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക് കൂടുകൾ ക്യാമ്പസിനുള്ളിൽ അനുവദിക്കുന്നില്ല.
 
ഡേ സ്‌കോളർമാർ, ഹോസ്റ്റലർമാർ, കോളേജിലെ അതിഥികൾ, കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവർക്കായി കാമ്പസിൽ ഒരു പൊതു ഭക്ഷണ സൗകര്യം (കാന്റീന് സൗകര്യം) മാത്രമേ നൽകൂ. ബന്ധപ്പെട്ട എല്ലാവരുടെയും പരമാവധി പ്രയോജനത്തിനായി കാന്റീനിന്റെ ഗുണനിലവാരം നിലനിർത്താൻ മാനേജ്മെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.