Follow us:-

ബിരുദാനന്തര ബിരുദ പ്രവേശനം: സംവരണ സീറ്റുകളിലെ ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

Posted : 12/07/2024
പി ജി  ഏകജാലകം: പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള പ്രത്യേക അലോട്മെന്റിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ  ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം ജൂലൈ പത്ത് വരെ ലഭ്യമായിരിക്കുന്നതാണ്.

 


 

 

ബിരുദാനന്തര ബിരുദ പ്രവേശനം: സംവരണ സീറ്റുകളിലെ ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്‍റെ   പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക   അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്‍റ്   ലഭിച്ചവര്‍  ജൂലൈ പതിനേഴിന്  വൈകുന്നേരം നാലിനു മുന്‍പ്  കോളജുകളില്‍ സ്ഥിര പ്രവേശനം നേടണം.

മുൻ അലോട്ട്മെന്‍റുകളില്‍  താത്കാലിക പ്രവേശനത്തിൽ തുടരുന്ന പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാരും ഈ സമയപരിധിക്കു മുന്‍പ് കോളേജുകളില്‍ സ്ഥിര പ്രവേശനം  എടുക്കണം.  

പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

മുൻ  അലോട്ട്മെന്‍റുകളിൽ  ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം  പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക്  ജൂലൈ  പതിനെട്ട്, പത്തൊൻപത് തീയതികളില്‍  എസ്.സി എസ്.ടി രണ്ടാം സ്പെഷ്യല്‍ അലോട്ട്മെന്‍റിനുള്ള രജിസ്ട്രേഷനൊപ്പം പുതിയതായി ഓപ്ഷന്‍ നല്‍കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്യാം.

 




View All News