Follow us:-

ഓണേഴ്‌സ് ബിരുദ ഏകജാലകം: പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.

Posted : 12/07/2024
ഓണേഴ്‌സ് ബിരുദ ഏകജാലകം: പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള രണ്ടാം  പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലെ ഏകജാലക പ്രവേശനത്തിനുള്ള പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂലൈ 15  ന് വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം.


 

ഓണേഴ്‌സ് ബിരുദ ഏകജാലകം: പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള രണ്ടാം  പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
 
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലെ ഏകജാലക പ്രവേശനത്തിനുള്ള പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂലൈ 15  ന് വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം.
 
എം ജി ബിരുദ ഏകജാലക പ്രവേശനം: സപ്ലിമെന്‍ററി  അലോട്മെന്‍റ്: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 17/07/2024 മുതല്‍ 19/07/2024 4.00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്.
 
മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ്/സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന്‍റെ സപ്ലിമെന്‍ററി അലോട്മെന്‍റില്‍   ഇതു വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചതിനു ശേഷം റിജക്ട് ആയിപ്പൊയവര്‍ക്കും, നിശ്ചിത സമയത്ത് പ്രവേശനമെടുക്കാന്‍ സാധിക്കാഞ്ഞവര്‍ക്കുമായി  അപേക്ഷിക്കുന്നതിനുള്ള സൗകര്യം 19/07/2024 4.00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം  അലോട്മന്‍റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്മെന്‍റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകായി ഫീസ് ഒടുക്കാതെ തന്നെ തന്‍റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്സ് വേഡും ഉപയോഗിച്ച്  cap.mgu.ac.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ് സപ്ലിമെന്‍ററി  അലോട്മന്‍റില്‍ പങ്കെടുക്കുന്നവര്‍   പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 
 
മാനേജ്മെന്‍റ് ക്വാട്ടാ/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടാ എന്നീ വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക ലിങ്കിലൂടെ മാത്രം നിലവില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ തങ്ങളുടെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്സ് വേഡും ഉപയോഗിച്ച് cap.mgu.ac.in  എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്ത ശേഷം അപേക്ഷകനു താന്‍ നേരത്തേ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍  കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകള്‍ നല്‍കാവുന്നതുമാണ്. സപ്ലിമെന്‍ററി  അലോട്മെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകള്‍ നല്‍കേണ്ടതാണ്. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്‍റ് ഔട്ട് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുകളുടെ വിശദാംശങ്ങള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷനായി  cap.mgu.ac.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
 
സ്ഥിര പ്രവേശം എടുത്തവര്‍ സപ്ലിമെന്‍ററി അലോറ്റ്മെന്‍റില്‍ അപേക്ഷിക്കുകയും അലോട്മെന്‍റ് ലഭിക്കുകയും ചെയ്താല്‍ പുതുതായി ലഭിക്കുന്ന അലോട്മെന്‍റിലേക്ക് നിര്‍ബന്ധമായും പ്രവേശനം എടുക്കേണ്ടി വരും. ഇത്തരക്കാരുടെ മുന്‍ പ്രവേശനം റദ്ദാക്കപ്പെടുകയും ചെയ്യും. അതിനാല്‍ സ്ഥിരപ്രവേശം എടുത്തവര്‍ ശ്രദ്ധിച്ചു മാത്രം സപ്ലിമെന്‍ററി  അലോറ്റ്മെന്‍റില്‍ ഓപ്ഷനുകള്‍ നല്‍കുക. ഒരു തവണ ക്യാപ്പിലൂടെ അപേക്ഷാ ഫീസ് ഒടുക്കിയവര്‍ക്ക് വീണ്ടും ഫീസ് ഒടുക്കാതെ തന്നെ സപ്ലിമെന്‍ററി  അലോറ്റ്മെന്‍റില്‍ പങ്കെടുക്കാവുന്നതാണ്. 
ഭിന്ന ശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും  19/07/2024 - 4.00 പി എം വരെ അപേക്ഷികാവുന്നതാണ്.

 




View All News